കോഴിക്കോട് ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിലെ പരിശീലക ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ


കോഴിക്കോട്: കിനാലൂർ ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിലെ അസിസ്റ്റൻറ് കോച്ച് തൂങ്ങി മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശി ജയന്തിയെ ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസ്സായിരുന്നു. ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.
ഇന്നു രാവിലെ അഞ്ചിനാണ് ജയന്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് ജയന്തി ഇവിടെ പരിശീലകയായി എത്തിയത്. ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.