കെട്ടിടഉടമകൾക്ക് ആവശ്യമായ നിയമ പരിഷ്കരണങ്ങൾ വരുത്തണം ; പരപ്പനങ്ങാടി ബിൽഡിംഗ് ഓണേഴ്‌സ്സ് അസോസിയേഷൻ നിവേദനം നൽകി.

പരപ്പനങ്ങാടി ബിൽഡിംഗ് ഓണേഴ്‌സ്സ് അസോസിയേഷൻ സെക്രട്ടറി അബ്ദുൽ സലാം അച്ചമ്പാട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകുന്നു.

പരപ്പനങ്ങാടി: കാലഹരണപെട്ട വാടക നിയന്ത്രണ നിയമവും മോഡൽ ടെനൻസി നിയമവുയി ബന്ധപ്പെട്ട് കെട്ടിടഉടമകൾക്ക് ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരപ്പനങ്ങാടി ബിൽഡിംഗ് ഓണേഴ്‌സ്സ് അസോസിയേഷൻ സെക്രട്ടറി അബ്ദുൽ സലാം അച്ചമ്പാട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന് നിവേദനം നൽകി.
നഗരസഭ ചെയർമാൻ എ ഉസ്മാൻ, റഷീദ് ഉള്ളണം പങ്കെടുത്തു. വിഷയം പഠിച്ച് ആവിശ്യമായ നടപടികൾ നടപ്പിൽ വരുത്തുമെന്ന് എം. ബി രാജേഷ് നിവേദക സംഘത്തിനു ഉറപ്പ് നൽകി.