തിരൂരങ്ങാടി മുനിസിപ്പല്‍ സ്‌കൂള്‍ കലോത്സവം തുടങ്ങി


തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പല്‍ ദ്വിദിന സ്‌കൂള്‍ കലോത്സവം തൃക്കുളം ഗവ ഹൈസ്‌കൂളില്‍ തുടങ്ങി. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി സുഹ്‌റാബി അധ്യക്ഷത വഹിച്ചു.
ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, എം സുജിനി. വഹീദ ചെമ്പ, ജാഫര്‍ കുന്നത്തേരി. തൃക്കുളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീനറാണി. കെ കദിയുമ്മ ടീച്ചര്‍, പി. മുഹമ്മദലി. ഗിരീഷ് മാസ്റ്റര്‍. ബി.പി.സി സുരേന്ദ്രന്‍, സംസാരിച്ചു. എല്‍.പി. ജനറല്‍, ഭിന്നശേഷി, അറബിക് കലോത്സവവമാണ് നടക്കുന്നത്. 500 ഓളം പ്രതിഭകള്‍ മാറ്റുരക്കുന്നു. വ്യാഴാഴ്ച്ച സമാപിക്കും.