ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും കിഡ്നി രോഗനിർണയ ക്യാംപും നടത്തി.

ജീവകാരുണ്യ സംരംഭമായ സ്പർശം ചെട്ടിപ്പടിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് റിസർച്ച് ആൻഡ് റീഹാബിലിറ്റേഷൻ സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സൗജന്യ കിഡ്നി രോഗനിർണ്ണയ ക്യാംപും കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി: ജീവകാരുണ്യ സംരംഭമായ സ്പർശം ചെട്ടിപ്പടിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് റിസർച്ച് ആൻഡ് റീഹാബിലിറ്റേഷൻ സെൻ്ററും സംയുക്തമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സൗജന്യ കിഡ്നി രോഗനിർണ്ണയ ക്യാംപും സംഘടിപ്പിച്ചു.
ചെട്ടിപ്പടി ടൗൺ ഗവൺമെന്റ് എൽ.പി സ്കൂളിൽ ഒരുക്കിയ ക്യാംപ് കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എ ഉസ്മാൻ അധ്യക്ഷനായി. പി.എ ജബ്ബാർ ഹാജി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ ഷഹർബാനു, എൻ.പി ബഷീർ മാസ്റ്റർ, കൗൺസിലർമാരായ പി.വി മുസ്തഫ, ഫൗസിയ മുഹമ്മദ്, റംല ടീച്ചർ, ഒ സുമിറാണി, രായിൻകുട്ടി നീറാട്, അലി തെക്കേപ്പാട്ട്, കെ.പി ഷാജഹാൻ, മുസ്തഫ തങ്ങൾ, അൻവർ തലാഞ്ചേരി സംസാരിച്ചു.