തിരൂരങ്ങാടിയിൽ കെ.പി. മുഹമ്മദ് കുട്ടിഅധ്യക്ഷൻ, സി.പി. സുഹ്റാബി ഉപാധ്യക്ഷ


തിരൂരങ്ങാടി: നഗരസഭ അധ്യക്ഷനായി മുസ്ലിംലീഗിലെ കെ.പി. മുഹമ്മദ് കുട്ടിയും ഉപാധ്യക്ഷയായി കോൺഗ്രസിലെ സി.പി. സുഹ്റാബിയും അധികാരമേറ്റു.
ചെയർമാൻ തിരഞ്ഞെടുപ്പ് കാലത്ത് 11 നും വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം രണ്ടിനുമായിരുന്നു. 39 അംഗങ്ങളിൽ 35 അംഗങ്ങളുടെ പിന്തുണയോടെയാണ് കെ.പി. മുഹമ്മദ് കുട്ടി വിജയിച്ചത്.
www.newsonekerala.in
മുസ്ലിംലിം ലീഗ് അംഗമായ കെ.പി. മുഹമ്മദ് കുട്ടിയെ കോൺഗ്രസ് അംഗമായ പി.കെ. അബ്ദുൽ അസീസ് നിർദ്ദേശിക്കുകയും മുസ്ലിംലിം ലീഗ് അംഗം സി.പി. ഇസ്മാഈൽ പിന്തുണക്കുകയും ചെയ്തു.
www.newsonekerala.in
എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ സി.എം. അലിക്ക് നാലു വോട്ടുകൾ ലഭിച്ചു. ലീഗിൻ്റെ രണ്ട് വിമത അംഗങ്ങൾ യു.ഡി.എഫിനാണ് വോട്ടു ചെയ്തത്.
www.newsonekerala.in
ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.പി. സുഹ്റാബി 34 അംഗങ്ങളുടെ പിന്തുണയോടെയാണ് വിജയിച്ചത്.
www.newsonekerala.in
ഇഖ്ബാൽ കല്ലുങ്ങൽ സുഹ്റാബിയുടെ പേർ നിർദേശിച്ചു. എതിർ സ്ഥാനാർഥി ഉഷ തയ്യിലിന് നാലു വോട്ട് ലഭിച്ചു. വൈസ് ചെയർപേഴ്സൺ വോട്ടെടുപ്പിൽ ഡിവിഷൻ 17 ൽ നിന്നുള്ള മുസ്ലിംലീഗ് അംഗം ബാബുരാജൻ്റെ വോട്ട് അസാധുവായി.
www.newsonekerala.in
ചെയർമാനായി ചുമതലയേറ്റ കെ.പി. മുഹമ്മദ് കുട്ടി സൗദി കെ.എം.സി.സി പ്രസിഡണ്ടും മുൻ ഹജ് കമ്മിറ്റി വൈസ്ചെയർമാനുമാണ് ഡിവിഷൻ 13 ൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർപേഴ്സൺ സി.പി. സുഹ്റാബി ഒമ്പതാം ഡിവിഷൻ അംഗമാണ്.
www.newsonekerala.in
ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോൾ വൈസ് പ്രസിഡണ്ടായും പ്രഥമ നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. വരണാധികാരി തിരൂരങ്ങാടി ഡി.ഇ.ഒ. കെ.ടി വൃന്ദ കുമാരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. www.newsonekerala.in