പാലത്തിങ്ങലിൽ ലഹരിക്കെതിരെ ബോധവത്കരണ സഭയും ദീപം തെളിക്കലും

പരപ്പനങ്ങാടി: നഗരസഭ ഡിവിഷൻ 19 ഉം പാലത്തിങ്ങൽ എ.എം.യു.പി.സ്കൂൾ പി.ടി.എ. കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സഭ നഗരസഭാധ്യക്ഷൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ എ.വി.ഹസ്സൻകോയ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷ് മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് പ്രിവന്റി ഓഫീസർ പി. ബിജു ക്ലസ്സെടുത്തു. സി. നിസാർ അഹമ്മദ്, പി.ടി.എ പ്രസിഡന്റ് കോയ പിലാശ്ശേരി,
സ്കൂൾ പ്രഥമാധ്യാപിക സൗദ, ടി. കുട്ട്യാവ, എം. ജിതേഷ്, വി. പി. മൊയ്തീൻ, ടി. സൈദ് മുഹമ്മദ്, എ.വി. ഫാസിൽ, കബീർ മച്ചഞ്ചേരി, അശ്വതി, നളിനി, എ. സുബ്രഹ്മണ്യൻ, കെ നൂർ മുഹമ്മദ്,
ടി. സൗമ്യത്ത്, പി.കെ. റഫീഖ്, മുജീബ് മടപ്പള്ളി, കെ.റജുല, സി.വഹീദ, എം. ഹസീന, എന്നിവർ പ്രസംഗിച്ചു. തുടർന്ന് പാലത്തിങ്ങൽ ടൗണിൽ ദീപം തെളിക്കലും നടന്നു.
ടി. സൗമ്യത്ത്, പി.കെ. റഫീഖ്, മുജീബ് മടപ്പള്ളി, കെ.റജുല, സി.വഹീദ, എം. ഹസീന, എന്നിവർ പ്രസംഗിച്ചു. തുടർന്ന് പാലത്തിങ്ങൽ ടൗണിൽ ദീപം തെളിക്കലും നടന്നു.