പൂരപ്പുഴ മസ്ജിദിൽ മോഷണം ; പരിപാലന പെട്ടി പൊളിച്ച് പണം കവർന്നു.

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി: പൂരപ്പുഴ ടൗൺ മസ്ജിദിൽ പട്ടാപകൽ മോഷണം. പള്ളി പരിപാലന സംഭാവന പെട്ടിയുടെ പൂട്ട് തകർത്ത് പണം കവർന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട് നാലിനുമിടയിലാണ് മോഷണം നടന്നതെന്നും 6000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പള്ളികമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പരപ്പനങ്ങാടിയിൽ പള്ളികൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവാണ്. പ്രതികളെ പിടികൂടാൻ കഴിയാത്തതാണ് മോഷണം വീണ്ടും നടക്കുന്നതെന്നാണ് വിലയിരുത്തൽ.
മസ്ജിദ് കമ്മിറ്റി പരപ്പനങ്ങാടി നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.