കോണിപ്പടിയിൽ നിന്ന് വീണ് തിരൂരങ്ങാടിയിലെ ആറു വയസുകാരിക്ക് ഗുരുതര പരിക്ക്


തിരൂരങ്ങാടി : വീട്ടിലെ കോണിക്ക് മുകളിൽ നിന്ന് വീണ് ആറു വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി താഴെചിനയിലെ ചെമ്പന്ത അബൂബക്കറിന്റെ മകൾ അജിന ഫാത്തിമ (6) ക്കാണ് പരിക്കേറ്റത്.
വീട്ടിനുള്ളിലെ കോണിക്ക് മുകളിൽ നിന്ന് താഴേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ
കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.