NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു ഒടുവിൽ അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചു; വീട്ടിൽ നിന്ന് പുറത്താക്കി; രണ്ടു വയസുള്ള കുഞ്ഞുമായി യുവതി ഉറങ്ങുന്നത് റയിൽവെ പ്ലാറ്റ്ഫോമിൽ..!

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതിയുമായി മലപ്പുറം സ്വദേശിനി. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെയാണ് പരാതി. ഇവര്‍ക്കെതിരെ സമാനപരാതിയുമായി ഒരു യുവാവും പരാതിയുമായി രംഗത്തെത്തി.
അശ്ലീലചിത്രത്തില്‍ അഭിനയച്ചതോടെ വീട്ടിൽ നിന്ന് പുറത്താണെന്നും രണ്ടു വയസുള്ള കുഞ്ഞുമായി റെയിൽവേ പ്ലാറ്റ്ഫോമിലാണ് ഉറങ്ങുന്നതെന്നും യുവതി. സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. തിരുവനന്തപുരത്ത് ഷൂട്ടിങ് സെറ്റിലെത്തിയപ്പോൾ സീരിയൽ അല്ലെന്നും വെബ് സീരീസിനുവേണ്ടിയാണെന്ന് അറിയുന്നതെന്ന് യുവതി.
അതേസമയം, തന്നെ ഭീഷണിപ്പെടുത്തി അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചുവെന്ന് യുവാവ് പരാതി നല്‍കിയതിന് പിന്നാലെ ടീസര്‍ പുറത്തു വിട്ട് നിര്‍മ്മാതാക്കള്‍. സിനിമയില്‍ നായകനാക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചു എന്നാണ് യുവാവ് പരാതി നല്‍കിയത്. വെങ്ങാനൂര്‍ സ്വദേശിയായ യുവാവാണ് സംവിധായകയ്ക്കും ഒ.ടി.ടി പ്ലാറ്റ് ഫോമിനുമെതിരെ പരാതിയുമായി എത്തിയത്.
മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷ്ണര്‍ക്കുമാണ് യുവാവ് പരാതി നല്‍കിയിരുന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. അടുത്ത ദിവസം തന്നെ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും താനിപ്പോള്‍ മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ്.
യുവാവിന്റെ വാക്കുകൾ ഇങ്ങിനെ; സാധാരണ ഒരു ഷോര്‍ട്ട് ഫിലിം, സീരീസ് ഒക്കെ ആണെന്നേ കരുതിയിരുന്നുള്ളൂ. അവര്‍ ആദ്യം കുറച്ച് കഥയും ഔട്ട്‌ലൈനുമെല്ലാം പറഞ്ഞു തന്നു. എന്നോട് മേക്കപ്പിട്ട് വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മേക്കപ്പിട്ടു വന്നു. ആദ്യം കുറച്ച് ഫോണ്‍ കട്ട് പോലെ കുറേ സാധനങ്ങളൊക്കെ എടുത്തു. എടുത്തതിന് ശേഷം എന്നോട് പറഞ്ഞു ഇത് കൂടുതല്‍ മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ എഗ്രിമെന്റ് സൈന്‍ ചെയ്യണമെന്ന് പറഞ്ഞു. എന്തിനാണ് എഗ്രിമെന്റ് സൈന്‍ ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ എഗ്രിമെന്റെ വേണമെന്നും സൈന്‍ ചെയ്യാതെ മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും പറഞ്ഞു.
ആദ്യമായി നായകനായി അഭിനയിക്കുന്നതിന്റെ ടെന്‍ഷനിലും വെപ്രാളത്തിലും എഗ്രിമെന്റ് വായിച്ച് നോക്കാന്‍ സാധിച്ചില്ല. അവര്‍പ്പെട്ടെന്ന് തന്നെ ക്യാമറ ഓണ്‍ ആക്കി ഷൂട്ടിംഗ് തുടങ്ങാനൊരുങ്ങുകയായിരുന്നു. അതിനിടെ എഗ്രിമെന്റ് സൈന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ വായിച്ചു നോക്കാനുള്ള സമയം കിട്ടാതെ സൈന്‍ ചെയ്ത് കൊടുത്തു. സൈന്‍ ചെയ്ത് കൊടുത്ത് റൂമിലേയ്ക്ക് കയറി ശേഷമാണ് അവര്‍ എന്നോട് പറയുന്നത് ഇത് അഡള്‍ട്ട്‌സ് ഒണ്‍ലി ആണെന്ന്.
തുടര്‍ന്ന് ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ വായിച്ചു നോക്കാതെയാണോ എഗ്രിമെന്റ് സൈന്‍ ചെയ്തത് എന്നാണ് അവര്‍ ചോദിച്ചത്. വായിച്ചു നോക്കാന്‍ സമയം കിട്ടിയില്ല എന്ന് പറഞ്ഞപ്പോള്‍ അതൊന്നും അവര്‍ക്ക് അറിയേണ്ട കാര്യമില്ലെന്നും അഭിനയിച്ചാലേ പറ്റൂ എന്നും പറഞ്ഞു. അല്ലെങ്കില്‍ ഷൂട്ടിന്റെ നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും പറഞ്ഞു. തന്റെ കയ്യില്‍ അത്രയും രൂപ എടുക്കാനില്ലാത്തതു കൊണ്ടും രക്ഷപ്പെടാന്‍ മറ്റ് വഴികളില്ലാത്തതു കൊണ്ടും അവരു പറയുന്നതു പോലെയൊക്കെ ചെയ്യേണ്ടി വന്നു.
ഇത് ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കാന്‍ കഴിയില്ല. എന്റെ വീട്ടുകാരുടെയോ നാട്ടുകാരുടെയോ സുഹൃത്തുക്കളുടെയോ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കാന്‍ കഴിയില്ല. എട്ട് വര്‍ഷം കൊണ്ട് സീരിയല്‍ സിനിമാ അഭിനയ ജീവിതത്തിലേയ്ക്ക് ഉണ്ടാക്കിവെച്ച എന്റെ കരിയര്‍ നശിക്കും. ആത്മഹത്യയല്ലാതെ മറ്റ് വഴികളൊന്നും തന്നെ മുന്നിലില്ല എന്നും യുവാവ്.

Leave a Reply

Your email address will not be published.