ലഹരി മാഫിയക്കെതിരെ സാമൂഹ്യ പ്രതിരോധം : പരപ്പനങ്ങാടിയിൽ മുസ്ലിം ലീഗ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.


പരപ്പനങ്ങാടി: ലഹരി മാഫിയക്കെതിരെ സാമൂഹ്യ പ്രതിരോധം എന്ന വിഷയത്തിൽ
മുനിസിപ്പൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച
സായാഹ്ന സദസ് മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷനായി.
നഗരസഭാ ചെയർമാൻ എ.ഉസ്മാൻ, മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ വി.പി.കോയഹാജി, സെക്രട്ടറി അലിതെക്കേപ്പാട്, കെ.കെ.നഹ, സി.അബ്ദുറഹിമാൻ കുട്ടി, ഇ.ഒ.ഹമീദ്, സി.ടി.അബ്ദുൽ നാസർ, എ.കുട്ടിക്കമ്മു, അബ്ദു ആലുങ്ങൽ പ്രസംഗിച്ചു.