ദേശീയപാത വെന്നിയൂരിൽ ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്.


തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരിൽ ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. പിക്കപ്പ് ഡ്രൈവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വെന്നിയുർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം.
പിക്കപ്പ് ലോറി ഡ്രൈവർ വളാഞ്ചേരി സ്വദേശി സൽമാനുൽ ഫാരിസിന് (24) ഗുരുതരമായി പരിക്കേറ്റു.
ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.