പാലത്തിങ്ങൽ കൊട്ടന്തലയിൽ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.


പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിൽ വീട്ടുവളപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
പാട്ടശ്ശേരി ഇല്യാസിൻ്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം രാവിലെ പെരുമ്പാമ്പ് അതിഥിയായിയെത്തിയത്.
രാവിലെ പത്രവുമായെത്തിയ സുബൈർ ആണ് വീട്ടുമുറ്റത്ത് പാമ്പിനെ കണ്ടത്.
നാല് മീറ്ററോളം നീളം വരുന്ന പെരുമ്പാമ്പിനെ നഗരസഭ കൗൺസിലറും ട്രോമാകെയർ വളണ്ടിയറുമായ നെച്ചിക്കാട്ട് ജാഫറലി, പാട്ടശ്ശേരി സഫീർ, അനീസ് പാട്ടശ്ശേരി, യാസർ പാട്ടശ്ശേരി എന്നിവർ ചേർന്ന് പിടികൂടി വനം വകുപ്പിന് കൈമാറി.