അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

പ്രതീകാത്മക ചിത്രം

ഇടുക്കി ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കിളിപാടി സ്വദേശി മാടപ്പുറം സതീഷിൻറെ മകൻ സ്റ്റെഫിൻ ആണ് മരിച്ചത്. രാവിലെ എഴരയോടെ മാതാപിതാക്കൾ പണിക്കു പോയ സമയത്തായിരുന്നു സംഭവം.
ഇതിന് ശേഷം റോഡിലൂടെ നടന്നു പോകുമ്പോൾ സ്റ്റെഫിന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാർ ചേര്‍ന്ന് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഇന്നലെ സ്ക്കൂളിൽ സ്റ്റെഫിനും സഹപാഠികളിൽ ചിലരുമായി സംഘർഷമുണ്ടായിരുന്നു. ഇതേ തുടർന്ന രക്ഷകർത്താവിനെ വിളിച്ചു കൊണ്ടു വരാൻ നിർദ്ദേശിച്ചിരുന്നു.
സ്റ്റെഫിൻറെ അമ്മ നാളെ സ്ക്കൂളിലെത്താമെന്ന് ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പീരുമേട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.