വയോധികയോട് മരുമകളുടെ ക്രൂരത; പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചു, കാഴ്ച നഷ്ടമായി


കൊല്ലം: കൊട്ടിയത്ത് വയോധികയോട് മരുമകളുടെ ക്രൂരത. തൃശൂർ പട്ടിക്കാട് സ്വദേശി നളിനിയെ മരുമകള്‍ പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചു. മർദനത്തിൽ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകർന്ന നിലയിലാണ്.
സംഭവത്തില്‍ സഹോദരന്റെ പരാതിയിൽ നളിനിയുടെ മകനും മരുമകൾക്കും എതിരെ പൊലീസ് കേസെടുത്തു. നളിനിയുടെ ദേഹമാസകലം മർദനമേറ്റ പാടുകളുണ്ട്. കാലിലെ മുറിവ് വൃണമായി മാറിയിട്ടുണ്ട്. ഭക്ഷണം കൊടുക്കാതെ മരുമകള്‍ നളിനിയെ മൃതപ്രായയാക്കി. നളിനിയെ ബന്ധുക്കൾ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.