വിദേശയാത്ര കൊണ്ട് ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടം, മൂവായിരത്തിലധികം പേര്‍ക്ക് ബ്രിട്ടണില്‍ ജോലി സാധ്യത: മുഖ്യമന്ത്രി


വിദേശയാത്രകൊണ്ട് ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായതിനാലാണ് വിദേശസന്ദര്‍ശനം നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യാത്ര കൊണ്ട് വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ നേട്ടമുണ്ടാക്കാനാകും. ആരോഗ്യമേഖലയില്‍ മൂവായിരത്തിലധികം പേര്‍ക്ക് ബ്രിട്ടണില്‍ ജോലിക്ക് സാധ്യത തെളിഞ്ഞു. യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചു. ഗ്രഫീന്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടായി.
ലോകകേരള സഭയില്‍ 10 യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. തൊഴില്‍ മേഖല നിക്ഷേപങ്ങള്‍ , അനധികൃത കുടിയേറ്റം ഇവ ലോക കേരള സഭചര്‍ച്ച ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ ഹെല്‍ത്ത് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുമായി ധാരണാപത്രം നോര്‍ക്ക ഒപ്പുവെച്ചു. നവംബറില്‍ ഒരാഴ്ച നീളുന്ന യു.കെ എംപ്‌ളോയ്‌മെന്റ് ഫെസ്റ്റ് നടത്തും. ബ്രക്‌സിറ്റ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ട്.
യുകെയില്‍ വെയില്‍സില്‍ ഗിഫ്റ്റ് സിറ്റി നിക്ഷേപത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. വെയ്ല്‍ സിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ ഒരു വര്‍ഷത്തിനകം അയക്കാനാവും എന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ചര്‍ച്ചകള്‍ ജനുവരിയില്‍. ലണ്ടനില്‍ ഗോപി ചന്ദ് ഹിന്ദുജയുമായി ചര്‍ച്ച ചെയ്തു. നിക്ഷേപം ഉറപ്പായി. മൂന്നംഗ ടീം ചര്‍ച്ചക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.