NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇൻസ്റ്റാ​ഗ്രാം ലൈവിൽ വന്ന് ആത്മഹത്യാ ശ്രമം; മെറ്റാ അധികൃതർ ഇടപെട്ടു; മിനിറ്റുകൾക്കുള്ളിൽ യുവതിയെ രക്ഷിച്ച് കേരള പൊലീസ്

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് യുവതിയുടെ ആത്മഹത്യ ശ്രമം. തിരുവനന്തപുരം കരമന സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്ത് മിനിറ്റ്കൊണ്ട് ഓടിയെത്തിയ കേരള പൊലീസ് യുവതിയെ രക്ഷിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതര്‍ കൊച്ചി സൈബര്‍ പോലീസിന് നൽകുകയായിരുന്നു. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐപി അഡ്രസ്സും മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബര്‍ സെൽ ഇവരെ തിരിച്ചറിയുകയായിരുന്നു.

തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരംകരമന പൊലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറി. പോലീസുകാർ ഉടൻ തന്നെ പുറപ്പെട്ടു. തിരുവനന്തപുരം കരമനയിൽ നിന്നും ഇവരെ പോലീസ് കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ യുവതി പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മെറ്റാ അധികൃതർ സൈബർ സെല്ലിനെ വിവരം അറിയിച്ചത്.

കാസര്‍കോട് സ്വദേശിയായ പങ്കാളിയുമായി യുവതിക്ക് ഉണ്ടായ പ്രശ്നങ്ങളും ഇതേതുടർന്നുണ്ടായ മാനസിക വിഷമങ്ങളുമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കൊച്ചി സെബർ സെല്ലിന് വിവരം ലഭിച്ച് വെറും പത്ത് മിനുട്ടിനുള്ളിൽ തന്നെ യുവതിയെ കണ്ടെത്തി കേരള പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *