NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചിക്കൻ ഫ്രൈ കിട്ടാൻ വൈകി; യുവാവിന്റെ മർദനത്തിൽ നാലു ഹോട്ടൽ ജീവനക്കാർക്ക് പരിക്ക്; മൂന്നുപേർ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഓർഡർ ചെയ്ത ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ യുവാവ് മർദ്ദിച്ചതായി പരാതി. പത്തനംതിട്ട നഗരത്തിൽ നടന്ന സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാല് പേർക്ക് പരിക്കേറ്റു. റാന്നി സ്വദേശിയായ ജിതിനാണ് ഭക്ഷണം വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചത്. ബംഗാൾ സ്വദേശിയായ ജിതിൻ, പൂർണ്ണിമ, സോമൻ, ഗീവർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കവലക്ക് സമീപത്തുള്ള ചിക് ഇൻസിലാണ് സംഭവം.

ഹോട്ടലിലേയ്ക്ക് ചിക്കൻ ഫ്രൈ വാങ്ങാനായി എത്തിയ ജിതിനോടും രണ്ട് കൂട്ടുകാരോടും പാകം ചെയ്യാനായി 25 മിനിറ്റ് സമയം വേണമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ പത്ത് മിനിറ്റ് കഴിഞ്ഞ് തിരികെയെത്തിയ സംഘം വീണ്ടും ചിക്കൻ ഫ്രൈ ആവശ്യപ്പെട്ടു. ഹോട്ടൽ ജീവനക്കാർ നേരത്തെ പറഞ്ഞ സമയത്തെക്കുറിച്ച് ഓർമിപ്പിച്ചപ്പോൾ പ്രകോപിതനായ ജിതിൻ ഇയാളുടെ കഴുത്തിന് പിടിച്ച് ആക്രമിച്ചു. തുടർന്ന് ബംഗാൾ സ്വദേശികളായ മൂന്ന് പേരെയും ആക്രമിച്ചു.

ബഹളം കേട്ട് പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ ജിതിനും സുഹൃത്തുകളും പുറത്തേയ്ക്ക് ഓടി. ജിതിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ജിതിന്റെ രണ്ട് സുഹൃത്തുകളും പിന്നാലെ സ്റ്റേഷനിലെത്തി. ജിതിൻ ഉൾപ്പെടെ മൂന്നുപേരെയും പൊലീസ് കസ്റ്റഡ‍ിയിലെടുത്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *