കോഴിക്കോട് കക്കോടിയില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്തു


കോഴിക്കോട് കക്കോടി മോരിക്കരയില്‍ ഗാന്ധി സ്‌ക്വയറില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയും ഗാന്ധി സ്‌ക്വയറിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് നടന്ന ആക്രമണത്തില്‍ മഹാന്മാരുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ തകര്‍ത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടു പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ചേവായൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കവേയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.