അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം


ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ അമേരിക്കന്‍ യുവതി നല്‍കിയ പീഡനശ്രമക്കേസില്‍ വര്‍ക്കല ജൂഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. ബലാല്‍സംഗ ശ്രമം അശ്‌ളീല പ്രദര്‍ശനം, ലൈംഗീക പീഡനം ഐ ടി നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്്. നേരത്തെ ഈ പരാതി ഉന്നയിച്ച് അമേരിക്കന്‍ മലയാളിയായ യുവതി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ വര്‍ക്കല കോടതിയെ സമീപിച്ചത്. സൗത്ത് ലൈവിലെ വാര്‍ത്തകളിലൂടെയാണ് ഈ സംഭവം ആദ്യമായി പുറത്ത് വന്നത്.
2019 ജൂലായ് 19 ന് ടെക്‌സാസിലെ അവരുടെ വീട്ടില്‍ അതിഥിയായി താമസിക്കവേ സ്വാമി ഗുരുപ്രസാദ് ഇവരെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സഭവുമുണ്ടാത്്. സ്വാമിയുടെ തുണികള്‍ ഇസ്തരിയിട്ടുകൊണ്ടിരുന്ന അവസരത്തില്‍ ഇയാള്‍ അവരെ കടന്ന് പിടിക്കുകയും ബലമായി കിടക്കയിലെത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
വീട്ടമ്മ ഈ സംഭവം തന്റെ ഭര്‍ത്താവിനെ അറിയച്ചപ്പോള്‍ സംഭവം പുറത്ത് പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഗുരുപ്രസാദ് വീട്ടമ്മയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയതായി ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്. അതോടൊപ്പം ഗുരുദേവന്റെ ഫോട്ടോയില്‍ തൊട്ട് ഇങ്ങനെ ആവര്‍ത്തിക്കില്ലന്നും സത്യം ചെയ്തു. ഇയാളുടെ വൈകാരിക അവസ്ഥ കണ്ട് ഇക്കാര്യത്തില്‍ പരാതിപ്പെടേണ്ട എന്ന് വീട്ടമ്മയും ഭര്‍ത്താവും തിരുമാനിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ വേറൊരു വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
എന്നാല്‍ കേരളത്തില്‍ തിരിച്ചെത്തിയ ശേഷം ഇയാള്‍ വീട്ടമ്മക്ക് നഗ്നനായ യോഗ ചെയ്യുന്ന വീഡിയോയും മറ്റും അയച്ചുകൊടുക്കുകയും ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ അടുത്തയാളുകളെ കൊണ്ട് നട്ത്തിക്കുകയും ചെയ്തു. നിരവധി തവണ പരാതികളുമായി അധികാര കേന്ദ്രങ്ങളെ സമീപിച്ചെങ്കിലും ഇവര്‍ക്ക് നിരാശയായിരുന്നു ഫലം. ഇതേ തുടര്‍ന്നാണ് വര്‍ക്കല കോടതിയെ സമീപിച്ചത്.