NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് ഖാസിക്കെതിരെ പീഡനപരാതി; ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്, ആരോപണം കെട്ടിച്ചമച്ചതെന്ന് ഖാസി ഓഫീസ്

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. . കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്.

രണ്ട് വര്‍ഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

 

എന്നാല്‍ കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയതോടെ പരാതി നൽകിയെന്നാണ്  ഖാസിയുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ വിഷയത്തിൽ പ്രതികരിച്ചത്. യുവതിയും ഭ‍ര്‍ത്താവും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ ഖാസി ഇടപെട്ടിരുന്നു.

 

കുടുംബ പ്രശ്നങ്ങളിൽ ഒത്ത് തീര്‍പ്പ് ശ്രമവും ഖാസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാലിത് ഫലം കണ്ടില്ല. പിന്നാലെ ഖാസിയുമായി യുവതി തെറ്റുകയും പരാതി നൽകുകയുമായിരുന്നുവെന്നാണ് ഖാസിയുമായി ബന്ധപ്പെട്ടവര്‍ വിഷയത്തിൽ പ്രതികരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *