കുറ്റിപ്പുറത്ത് അരക്കോടിയുടെ ഹാൻസ് പിടികൂടി


കുറ്റിപ്പുറം: മൂടാലിന് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ വില വരുന്ന ഹാൻസ് പാക്കറ്റുകൾ പിടികൂടി. സംഭവത്തിൽ മൂടാൽ കാർത്തല സ്വദേശി അൻവർ (43) പിടിയിലായി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ലഹരിവേട്ട നടത്തിയത്.
ലോറിയിൽ മൈദയുടെയും പഞ്ചസാരയുടെയും ചാക്കിന് താഴെയാണ് 60 ചണച്ചാക്കുകളിൽ 1,65,000 പാക്കറ്റ് ഹാൻസ് സൂക്ഷിച്ചിരുന്നത്.
മൊത്തവിൽപനക്കായി കൊണ്ടുപോകാനെത്തിച്ച നാല് വാഹനങ്ങളും പൊലീസ് പിടികൂടി.
കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രൻ മേലെയിലിെൻറ നേതൃത്വത്തിൽ എസ്.ഐ അരവിന്ദൻ, എ.എസ്.എ ജബ്ബാർ, വിനോദ്, സി.പി.ഒ രാജേഷ്, നിഷാദ് എന്നിവരാണ് പരിശോധന നടത്തിയത്.