കോഴിക്കോട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍


കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ്(27) അരീക്കോട് കാവനൂർ സ്വദേശി ശില്പ(23) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മുഹമ്മദ് അല്‍ത്താഫ് മുന്‍പ് സൗത്ത് ബീച്ച് പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നു.
തട്ടുകട വഴിയാണ് ശില്‍പ മുഹമ്മദ് അല്‍ത്താഫുമായി പരിചയപ്പെടുന്നത്. ഗ്രാമിന് നാലായിരത്തോളം രൂപക്കാണ് മയക്കുമരുന്ന് വില്‍ക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും ഇവര്‍ ആര്‍ക്കൊക്കെയാണ് ലഹരി മരുന്ന് നല്‍കുന്നതെന്നതിനെ കുറിച്ചും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ മനസിലാവൂ എന്ന് പൊലീസ് പറഞ്ഞു.
ഒരാഴ്ചക്കിടെ കോഴിക്കോട് ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ (ഡാന്‍സാഫ്) മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. രാത്രികാലങ്ങളില്‍ ലോഡ്ജുകളില്‍ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.
കോഴിക്കോട് ഡാന്‍സഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത് സീനിയര്‍. സി.പി.ഒ കെ. അഖിലേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത് ടൗണ്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ വാസുദേവന്‍ പി , എ എസ് ഐ മുഹമ്മദ് ഷബീര്‍ എസ് സി പി ഒ രതീഷ്, ഡ്രവര്‍ സിപിഒ ജിതിന്‍, കസബ സ്റ്റേഷനിലെ വനിത എസ്സിപിഒ സിന്ധു, എലത്തൂർ സ്റ്റേഷനിലെ ദിപ തുടങ്ങിയവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു,