NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോട്ടക്കൽ മേഖലയിൽ ഭൂചലനം: ജനങ്ങൾ വീടുവിട്ടിറങ്ങി.

കോട്ടക്കലിലും പരിസരപ്രദേശങ്ങളിലും : ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി.

കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂർ ,ചെറുശ്ശോല മേഖലകളിലാണ് ഭൂമി കുലുക്കമുണ്ടായത്.

 

ചൊവ്വാഴ്ച രാത്രി പത്തു മണിക്കും 10.05നുമാണ് മുരൾച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി. ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതൽ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്. ഇടിമിന്നൽ ആണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്.

 

ചിലർക്ക് ശരീരത്തിൽ തരിപ്പ് അനുഭവപ്പെട്ടതായും പറയുന്നു. ചിലയിടങ്ങളിൽ വീടുകൾക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published.