സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം: കർഷകരെ ആദരിച്ചു

അരിയല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൊടക്കാട് എ.യു.പി സ്ക്കൂളിൽ കർഷകരെ ആദരിക്കൽ ചടങ്ങ് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

വള്ളിക്കുന്ന്: അരിയല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൊടക്കാട് എ.യു.പി സ്ക്കൂളിൽ കർഷകരെ ആദരിക്കൽ സംഘടിപ്പിച്ചു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു.
160 കർഷകരെ ചടങ്ങിൽ ആദരിച്ചു. ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. സോമസുന്ദരൻ, കെ മനോജ് കുമാർ, ഇ. അനീഷ്, ബിന്ദു പുഴക്കൽ, രാജി കൽപ്പാലത്തിങ്ങൽ, കൃഷി ഓഫീസർ അമൃത, മുഹമ്മദ് അനീഷ്, ടി. പ്രഭാകരൻ, നിസാർ കുന്നുമ്മൽ, വിനയൻ പാറോൽ, ബാങ്ക് സെക്രട്ടറി കെ. സ്മിത എന്നിവർ സംസാരിച്ചു