കൊടക്കാട് ആലിൻചുവട് കാർ താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്.


പരപ്പനങ്ങാടി: കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ കൊടക്കാട് ആലിൻചുവട് ചെള്ളി വളവിലാണ് സംഭവം. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിടിച്ച് തകർത്ത ശേഷം പത്ത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.