ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു; കാറിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു


തിരുവനന്തപുരം: മരുതംകുഴിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാട്ടാക്കട കട്ടയ്ക്കോട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിടിലിച്ചുവെന്നാണ് പരാതി. കാറോടിച്ചിരുന്ന ശാസ്തമംഗലം സ്വദേശിയായ യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ ഉണ്ടായിരുന്ന മറ്റ് നാലുപേർ ഓടി രക്ഷപ്പെട്ടു. ഇവർ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്.
ഓടിക്കൂടിയ നാട്ടുകാരാണ് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായാണ് ഡോക്ടർമാർ അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണൂവിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.