ജോലിസമയത്ത് സാമൂഹിക മാധ്യമങ്ങളിൽ വിലസുന്നവർ സൂക്ഷിക്കുക: പിടികൂടാൻ വിജിലൻസ് ഒരുങ്ങുന്നു.


ജോലിസമയത്ത് സാമൂഹികമാധ്യമങ്ങളിൽ വിലസുന്നവർക്ക് പിടിവീഴും. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിൽ മുഴുകി ജോലിയിൽ ശ്രദ്ധിക്കാത്തവരെ പിടികൂടാൻ വിജിലൻസ് ഒരുങ്ങുന്നു.
ഓഫീസുകളിലും വിദ്യാലയങ്ങളിലും ജോലിയിലിരിക്കേ പലരും ഫോണിൽ കളിക്കുന്നതായി പരാതി ലഭിച്ചിരുന്നു.
തുടർന്നാണ് സ്ഥിരം സംവിധാനമൊരുക്കാൻ വിജിലൻസ് തീരുമാനിച്ചത്. ജനങ്ങൾക്ക് പരാതി നൽകാനുള്ള ഇ-മെയിലുമുണ്ട്.
അടുത്തുതന്നെ ഉദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശങ്ങൾ നൽകും. പോസ്റ്റുകളും ചർച്ചകളും വീണ്ടെടുത്ത് അവ പോസ്റ്റുചെയ്യുന്ന സമയം നോക്കിയാവും വിജിലൻസ് നടപടിയെടുക്കുക. ഇതിനായി ഓരോ ജില്ലയിലും ഡിവൈ.എസ്.പി. തലത്തിലുള്ള ഒരുദ്യോഗസ്ഥനെയും ചുമതലപ്പെടുത്തും.