NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലൈഫ് മിഷനിലെ കോഴ: ശിവശങ്കരനെ സി ബി ഐ നാളെ ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ നാളെ രാവിലെ പത്ത് മണിക്ക് സി ബി ഐ ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാസുരേഷിന്റെ ലോക്കറില്‍ നിന്ന് എന്‍ ഐ എ പിടിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കന് കിട്ടിയ കൈക്കൂലിയായിരുന്നുവെന്നാണ് കൊച്ചി കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. ഇതായിരിക്കും സി ബി ഐ അന്വേഷണ വിധേയമാക്കുന്നത്. ഇക്കാര്യത്തില്‍ സി ബി ഐ രണ്ട് തവണ സ്വപ്‌നാ സുരേഷിന്റെ മൊഴി എടുത്തിരുന്നു.

 

രണ്ട് ദിവസം മുമ്പാണ് ശിവശങ്കരന് സി ബി ഐ നോട്ടീസ് നല്‍കിയത്. പ്രളയത്തില്‍ പെട്ട് വീട് നഷ്ടപ്പെട്ട ഏതാണ്ട് 140 ഓളം പേര്‍ക്ക് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടുകള്‍ പണിയാന്‍ ദുബായിയിലെ റെഡ്ക്രസന്റെ് എന്ന സംഘടന പണം നല്‍കിയിരുന്നു. ഈ പണം വകമാറ്റിയെന്നാണ് കേസ്. ഈ സംഭവത്തില്‍ ഒരു കോടിരൂപ കമ്മീഷനായി സ്വപ്‌നയുടെ അക്കൗണ്ടില്‍ വന്നത് ശിവശങ്കരനുള്ള കോഴയായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. അത് കൊണ്ട് തന്നെ പ്രതിയന്ന നിലയിലാണ് ശിവശങ്കരനെ ചോദ്യം ചെയ്യുക.

ലൈഫ്മിഷന്‍ സി ഇ ഒ അടക്കമുള്ളവരെ രണ്ട് വര്‍ഷം മുമ്പ് ഈ കേസില്‍ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരെ സുപ്രിം കോടതിയില്‍ പോയാണ് അന്വേഷണം തുടരാനുള്ള വിധി സി ബി ഐ സമ്പാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *