NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയത് 1476 കോടിയുടെ മയക്കുമരുന്ന് ; പിന്നില്‍ മലയാളികളായ വിജിനും മന്‍സൂറും

ഡിആര്‍ഐ പിടികൂടിയ രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തിനു പിന്നില്‍ മലയാളികള്‍. ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസില്‍ എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെ ഡിആര്‍എ അറസ്റ്റ് ചെയ്തു.

198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്‌നും മുംൈബയില്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂര്‍ ആണ് പഴം ഇറക്കുമതിയില്‍ വിജിന്റെ പങ്കാളി

വലന്‍സിയ ഓറഞ്ച് നിറച്ച പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഡിആര്‍ഐ അറിയിച്ചു. ചില കാര്‍ട്ടണുകള്‍ക്കുള്ളില്‍, ഓറഞ്ചിനു താഴെ, മയക്കുമരുന്ന് അടങ്ങിയ ചതുരാകൃതിയിലുള്ള ചില ചെറിയ പെട്ടികള്‍ കണ്ടെത്തി.

 

കണ്ടെത്തിയ മരുന്നുകള്‍ വാണിജ്യ അളവിലുള്ളതാണെന്ന് കേന്ദ്ര ഏജന്‍സിയെ പ്രതിനിധീകരിച്ച് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അദ്വൈത് സേത്ന പറഞ്ഞു.”ഈ ഓര്‍ഡര്‍ ഏതെങ്കിലും കരാറിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് വാട്ട്സ്ആപ്പ് സന്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചില സാധനങ്ങളുടെ ഡെലിവറിക്ക് ഇന്‍വോയ്സുകള്‍ ഇല്ലായിരുന്നു, ”സേത്ന പറഞ്ഞു.

Leave a Reply

Your email address will not be published.