പൊലീസ് ഉദ്യോഗസ്ഥൻ കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ചു; CCTV കുടുക്കി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ഷിഹാബാണ് മോഷണം നടത്തിയത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പുലർച്ചയായിരുന്നു മോഷണം നടത്തിയത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.