തിരൂരങ്ങാടിയിൽ ഒരു ഡിവിഷനിൽ നിന്ന് മൂന്ന് കൗൺസിലർമാർ.


തിരൂരങ്ങാടി: നഗരസഭയിൽ ഇനി ഒരു ഡിവിഷനിൽ നിന്ന് മൂന്ന് കൗൺസിലർമാർ.
ഡിവിഷൻ ഏഴിൽ നിന്നും യു.ഡി.എഫ് പിന്തുണയിൽ വെൽഫയർ പാർട്ടി സ്വതന്ത്രയായി വിജയിച്ച വി.വി. ആയിശുമ്മു, ഡിവിഷൻ ആറിൽ വിജയിച്ച യു.ഡി.എഫിലെ സി.എം.പി. സ്ഥാനാർഥി ജയശ്രീ, ഡിവിഷൻ അഞ്ചിൽ വിജയിച്ച എൽ.ഡി.എഫ്.സ്വതന്ത്രൻ സി.എം. അലി എന്നിവരാണ് ഒരേ ഡിവിഷനിൽ നിന്നുള്ള നിയുക്ത കൗൺസിലർമാർ.
മൂന്നുപേരും നഗരസഭയിൽ ആറാം ഡിവിഷനിലെ വോട്ടർമാരാണ്. അതേസമയം ഡിവിഷൻ 27 ൽ വിജയിച്ച ആബിദ പാലത്തിങ്ങലിന്റെ സ്വന്തം വീടും ഇതേ ആറാം ഡിവിഷനിലാണ്.
ജയശ്രീ സ്വന്തം ഡിവിഷനിലും മറ്റു രണ്ടുപേർ സമീപ ഡിവിഷനുകളിലുമാണ് മത്സരിച്ചത്.