NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്തെ മില്ലുടമകള്‍ നെല്ല് സംഭരണം നിര്‍ത്തുന്നു തീരുമാനം നടപ്പിലായാല്‍ നെല്‍ കര്‍ഷകര്‍ ദുരിതത്തിലാകും

കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചു അരിയാക്കി വിതരണം ചെയ്യുന്ന മില്ലുടമകള്‍ക്കു കഴിഞ്ഞ ആറ് വര്‍ഷങ്ങളായി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിക്ഷേധിച്ചു സംസ്ഥാനത്തെ മില്ലുടമകള്‍ നെല്ല് സംഭരണം നിര്‍ത്തി വയ്ക്കുന്നതായി കേരള റൈസ് മില്ലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാരും അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ചേര്‍ന്ന മില്ലുടമകളുടെ യോഗമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍കുമാറിന്റെയും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലിന്റെയും നേതൃത്വത്തില്‍ ഓണ്‍ലയിനില്‍ നടന്ന ചര്‍ച്ചയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍, മറ്റ് സപ്ലൈകോ ഉദ്യോഗസ്ഥര്‍, മില്ലുടമകളുടെ സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മില്ലുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന പതിവ് പല്ലവി മാത്രമാണ് മന്ത്രിമാര്‍ ആവര്‍ത്തിച്ചതെന്നും കഴിഞ്ഞ നാല് വര്‍ഷങ്ങളായി പ്രധാന ആവശ്യങ്ങളില്‍ ഒന്നു പോലും നടപ്പിലാക്കാതെ വീണ്ടും ഇതുതന്നെയാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ഇനിയും ഇത് അംഗീകരിക്കാനാകില്ലെന്നും കേരള റൈസ് മില്ലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. കെ. കര്‍ണ്ണന്‍, ജനറല്‍ സെക്രട്ടറി വര്‍ക്കി പീറ്റര്‍, പാലക്കാട് ജില്ല പ്രസിഡന്റ് വി. ആര്‍. പുഷ്പാംങ്കതന്‍. എന്‍. പി. ആന്റണി എന്നിവര്‍ പറഞ്ഞു. പ്രളയത്തുനു മുമ്പ് മുതല്‍ നെല്ല് കൈകാര്യം ചെയ്തു അരിയാക്കിയ ഇനത്തില്‍ മില്ലുടമകള്‍ക്കു ലഭിക്കാനുള്ള 15 കോടിയില്‍ പരം രൂപ ഉടനെ വിതരണം ചെയ്യുക, സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി അംഗീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഒരു ക്വിന്റലിനു 272 രൂപ കൈകാര്യ ചിലവായി നല്‍കുക, 2017 മുതല്‍ മില്ലുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ള തുകയുടെ ജി എസ് ടി – ടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുക, ശേഖരിക്കുന്ന നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ 64.5 ശതമാനമായി തുടരുക എന്നിവയാണ് മില്ലുടമകള്‍ വര്ഷങ്ങളായി സര്‍ക്കാരിന്റെ മുന്നില്‍ വച്ചീട്ടുള്ള പ്രധാന ആവശ്യങ്ങള്‍. വാക്കാലുള്ള ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഇനി പ്രവര്‍ത്തിക്കാനാകില്ലെന്നും മുന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കിയും എഴുതി തയ്യാറാക്കിയ കരാര്‍ വ്യവസ്ഥയുടെയും കൃത്യമായ ഉറപ്പിന്മേലും മാത്രമേ ഇനി നെല്ല് സംഭരണം ആരംഭിക്കുകയൊള്ളു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി സപ്ലൈകോ ജോലികള്‍ ചെയ്ത സംസ്ഥാനത്തെ 65ല്‍ പരം മില്ലുകള്‍ സമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടി. സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ നിലവിലുള്ള മില്ലുകളുടെ കാര്യവും കുഴപ്പത്തിലാകും

മില്ലുടമകള്‍ നെല്ല് സംഭരണം നിര്‍ത്തുന്നതോടെ സംസ്ഥാനത്തെ നെല്‍ കര്‍ഷകരുടെ നിലനില്‍പ്പും പരുങ്ങലിലാകും. ലോണും മറ്റ് സാമ്പത്തിക ബാധ്യതകളുമായി കൃഷിക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കാര്‍ഷിക നെല്ല് സംഭരിക്കപ്പെടാതെ വരുന്ന അവസ്ഥ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിനു തുല്യമാണ്. അതിനാല്‍ നെല്ല് സംഭരണ വിഷയത്തിലും മില്ലുടമകളുടെ ആവശ്യങ്ങളിലും മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.