കോടിയേരി ബാലകൃഷ്ണന്റെ വിയോഗം; തിരൂരങ്ങാടിയിൽ അനുശോചന യോഗം

സിപിഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കെപിഎ മജീദ് എംഎൽഎ സംസാരിക്കുന്നു.

തിരൂരങ്ങാടി : സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ സിപിഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
ചെമ്മാട് വെച്ച് നടന്ന അനുശോചന യോഗത്തിൽ കർഷകസംഘം ഏരിയ പ്രസിഡന്റ് എംപി ഇസ്മായിൽ അധ്യക്ഷതവഹിച്ചു. അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു.
കെ.പി.എ മജീദ് എം.എൽ.എ , സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണൻ കോട്ടമല, കെ.പി. അബ്ദുൽ മജീദ്, സി.പി. നൗഫൽ, സി.പി. അൻവർ സദാത്ത്, സിദ്ധീഖ് പനക്കൽ, സി.പി. ഗുഹരാജ്, കെ. ശങ്കരനാരായണൻ,
കെ.വി. ഗോപി, വി.പി. കുഞ്ഞാമു, യാസീൻ തിരൂരങ്ങാടി, കെ.പി. അബൂബക്കർ, പ്രൊഫസർ പി മമ്മദ്, വി. ഭാസ്ക്കരൻ, തൃക്കുളം കൃഷ്ണൻകുട്ടി, എം. മൊയ്തീൻ കോയ, ഷാഫി മക്കാനിയത്ത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. രാമദാസ് സ്വാഗതവും ഇ.പി. മനോജ് നന്ദിയും പറഞ്ഞു.