ഡ്രൈവർ ഉറങ്ങിപ്പോയി; കണ്ണൂരിൽ പാൽ ലോറി ഇടിച്ചു തകർത്തത് പത്തോളം കടകൾ


കണ്ണൂർ: കൂത്ത്പറമ്പ് റോഡിൽ ചാല മാർക്കറ്റിൽ പാൽലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു. തിങ്കളാഴ്ച പുലർച്ചെ 1.30 നായിരുന്നു സംഭവം. കോഴിക്കോട് നിന്ന് എത്തി പന്നോന്നേരിയിൽ പാൽ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്.
ഫാൻസി, റെഡിമെയ്ഡ് കട, ബേക്കറി ഉൾപ്പെടെ പത്തോളം കടകളാണ് തകർന്നത്. നാല് വൈദ്യുതി തൂണുകളും അപകടത്തിൽ തകർന്നു.