NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം കേമ്പസ് ഫ്രണ്ട് മാർച്ചിന് നേരെ പോലീസ് ലാത്തിചാർജ്:  നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കേമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ അഖിലേന്ത്യ സിക്രട്ടറി റൗഫിനെ അന്യായമായി ജയിലിലടച്ചന്ന് ആരോപിച്ച് കേമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ ജി.എസ്.ടി.ഓഫീസ് മാർച്ചിന് നേരെ പോലീസ് ലാത്തിചാർജ് നടത്തി.

വീഡിയോ കാണാം

https://youtu.be/Htwy01jON_Y

മലപ്പുറം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. മുദ്രാവാക്യ വിളിയുമായെത്തിയ വിദ്യാർത്ഥികൾ ബാരിക്കേഡിന് മേൽ ഇരിന്നതാണ് പോലീസ് ലാത്തി വീശാൻ കാരണം. യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നുവത്രെ. പരിക്കേറ്റ് വീണ മുൻ നിരയിലെ പ്രവർത്തകരെ വിട്ടോടാൻ തയ്യാറാവാതെ നിന്നവരെ വീണ്ടും പോലീസ് തല്ലി. 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40 ഓളം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

വീഡിയോ കാണാം

https://youtu.be/Htwy01jON_Y

Leave a Reply

Your email address will not be published. Required fields are marked *