ഭർത്താവിന്റെ ശരീരത്തിൽ 4 ക്യാപ്സൂളുകൾ; ഭാര്യയുടെ കൈവശം 432 ഗ്രാം; ദമ്പതികൾ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി


നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയ ദമ്പതികൾ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. രണ്ടു പേരിൽ നിന്ന് 432 ഗ്രാം സ്വർണാഭരണങ്ങളും 1115 ഗ്രാം സ്വർണ മിശ്രിതവും വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജന്‍സ് യൂണീറ്റാണ് പിടികൂടിയത്.
എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ഗദുൽ ജലീലും കുടുംബവുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അബ്ദുൽ ജലീൽ സ്വർണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.
ക്യാപ്സൂളുകൾ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കൂടെയുണ്ടായിരുന്ന ഭാര്യ 432 ഗ്രാം സ്വർണാഭരണങ്ങളാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇന്നലെയാണ് ഇവർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്.