സംസ്ഥാന സർക്കാരിന്‍റെ ലഹരിവിരുദ്ധ ക്യാംപയ്ൻ ഉദ്ഘാടനം മാറ്റിവെച്ചു


ലഹിരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സംസ്ഥാനത്തെ സ്‌കൂളുകളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റി വെച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പരിപാടിയുടെ ഉദ്ഘാടനം അടുത്ത വ്യാഴാഴ്ച നടത്തും.
ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയതില്‍ ക്രൈസ്തവ സഭകൾ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. എന്നാൽ സര്‍ക്കാര്‍ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധിജയന്തി ദിനമാണ് ഇത്തരം പരിപാടികള്‍ തുടങ്ങാന്‍ ഏറ്റവും നല്ലതെന്നും അതിന് പ്രത്യേക പ്രധാന്യമുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.