പരപ്പനങ്ങാടിയിൽ 26 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ.


പരപ്പനങ്ങാടി: 26 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി സ്വദേശി അമ്പാളി വിനയകുമാർ (45) നെയാണ് 26 കുപ്പി (13 ലിറ്റർ) മദ്യം സഹിതം പിടികൂടിയത്.
കടത്താൻ ഉപയോഗിച്ച വാഹനവും പരപ്പനങ്ങാടി പോലീസ് പിടിച്ചെടുത്തു. കുപ്പി ഒന്നിന് 500 രൂപ അധികം വാങ്ങിയാണ് ഇയാൾ മദ്യക്കച്ചവടം നടത്തിയിരുന്നത്. വർഷങ്ങളായി ഇത്തരത്തിൽ മദ്യക്കച്ചവടം നടത്തിയിരുന്നതായും മദ്യക്കടത്തിനായി ഉപയോഗിച്ച വാഹനം ലേലം ചെയ്ത് തുക സർക്കാറിലേക്ക് അടകുമെന്നും പോലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. പരപ്പനങ്ങാടി എസ്.ഐ. നവീൻ ഷാജ്, പോലീസുകാരായ രഞ്ചിത്ത്, അനിൽ ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ, ജിനേഷ്, വിപിൻ, അഭിമന്യു, സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.