NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പുതിയ അംഗങ്ങളു ടെ സത്യപ്രതിജ്ഞ 21 ന്; അധ്യക്ഷന്മാരു ടെ തിരഞ്ഞെടുപ്പ് 28 നും 30 നും

1 min read

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. www.newsonekerala.in

മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 28 ന് രാവിലെ 11 നും ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. www.newsonekerala.in

ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 30 ന് രാവിലെ 11 നും ഉപാദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. www.newsonekerala.in

ചടങ്ങുകൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ പൊതു മേൽനോട്ടം അതാത് ജില്ലാ കളക്ടർമാർക്കായിരിക്കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരേണ്ടതാണ്. www.newsonekerala.in

സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണെന്നും നിർദ്ദേശമുണ്ട്. www.newsonekerala.in

Leave a Reply

Your email address will not be published.