NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KSRTC ബസിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 27 ലക്ഷം രൂപ പിടികൂടി

1 min read

കൊല്ലം: കെഎസ്ആർടിസി ബസിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മതിയായ രേഖകളില്ലാത്ത 27 ലക്ഷം രൂപ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസ് അധികൃതർ പിടികൂടി. KL 15 A 2011 എന്ന നമ്പറിലുള്ള തെങ്കാശി തിരുവനന്തപുരം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് പണം കൊണ്ടുവന്നത്

തമിഴ്നാട് കടയനല്ലൂർ സ്വദേശി മുഹമ്മദ് അക്രം ആണ് പിടിയിലായത്. പണം ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുവനന്തപുരത്തുനിന്നും പഴയ സ്വർണം വാങ്ങാനാണ് പണം കൊണ്ടുവന്നത് എന്നാണ് പിടിയിലായ മുഹമ്മദ് അക്രം എക്സൈസിന് നൽകിയ മറുപടി.

ആര്യങ്കാവ് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, പ്രിവന്റ് ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന പണം പിടികൂടിയത്.

എന്നാൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ കൂടുതൽ പരിശോധനയ്ക്കായി എക്സൈസ് അധികൃതർ പിടികൂടിയ പണവും പ്രതിയും തെന്മല പോലീസിന് കൈമാറി.

അനധികൃതമായി എത്തിയ പണത്തിന്റെ ഉറവിടവും പിടികൂടിയ ആൾ പറഞ്ഞ ആവശ്യകതയും വിശദമായി പരിശോധിക്കേണ്ടതിനാൽ ഉന്നത പോലീസ് അധികൃതർ നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published.