വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരെ പാഞ്ഞടുത്ത് ബസ്


കോഴിക്കോട്: വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്ത് ബസ്. ചാത്തമംഗലം മലയമ്മയില്‍ പ്രതിഷേധക്കാര്‍ക്കുനേരെയാണ് ബസ് പാഞ്ഞടുത്തത്. ബസ് ജീവനക്കാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മലയമ്മ -ഓമശ്ശേരി,മലയമ്മ -കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബജാബ , നിസാമുദ്ദീന്‍ എന്നീ ബസ്സുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്ഥിരമായി കയറ്റാതെ പോകുന്നതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേദിച്ചത്. ബസ് തടഞ്ഞുനിര്‍ത്തി പ്രശ്‌നം ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നതിനിടയാണ് ബജാബ എന്ന ബസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് ഡ്രൈവര്‍ ഓടിച്ചു കയറ്റാന്‍ ശ്രമം നടത്തിയത്.
ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബസ് ജീവനക്കാരും തമ്മില്‍ സ്ഥലത്ത് ചെറിയതോതില്‍ സംഘര്‍ഷവും ഉടലെടുത്തു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുന്നമംഗലം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു