NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് NIA

കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ. ഇവരില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ തിരുവനന്തപുരം സിഡാക്കില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും പിടിയിലായ പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു.

സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതിലും ഭീകരവാദവുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് ബന്ധപ്പെട്ടുള്ളവയാണ് അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപുകളും ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കും. ഫോണ്‍ വാട്‌സാപ്പ് കോളുകള്‍ തുടങ്ങിയ വീണ്ടെടുക്കുന്നതിനാണ് പരിശോധന.

കൂടാതെ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നുണ്ട്.അതേസമയം കേരളത്തിലെ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഗൂഡാലോചനയുടെ ഹിറ്റ്‌ലിസ്റ്റ് പുറത്തുവിടില്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് എന്‍ഐഎ ഹിറ്റ്‌ലിസ്റ്റ് പിടിച്ചെടുത്തത്. ഈ തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്.

വിശദാംശങ്ങള്‍ പുറത്തു വരുന്നതു സാമുദായിക അന്തരീക്ഷം കലുഷിതമാക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് പുറത്തുവിടേണ്ടെന്ന തീരുമാനം.ഏതൊക്കെ നേതാക്കളാണ് ഹിറ്റ്‌ലിസ്റ്റില്‍ ഉള്ളതെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നടത്തിയ വധശ്രമ ഗൂഢാലോചന സംബന്ധിച്ച് വിശദമായി അന്വേഷണം വേണമെന്നാണ് എന്‍ഐഎ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *