കൊല്ലത്ത് ഹർത്താലിനിടെ പൊലീസുകാരെ ബൈക്ക് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍


ഹർത്താൽ ദിനത്തിൽ കൊല്ലത്ത് പൊലീസുകാരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, വയനാട് മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ഔദ്യോഗിക കൃതനിർവഹണം തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങൾക്കുമാണ് അറസ്റ്റ് . പിടിയിലായ 86 പേരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളിൽ ഇന്നലെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു.ഹർത്താൽ ആക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1287 പേർ അറസ്റ്റിലായി. 834 പേര്‍ കരുതല്‍ തടങ്കലിലാണെന്നും പൊലീസ് അറിയിച്ചു.