പൊലീസിന് നേരെ ആക്രമണം; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍


പത്തനംതിട്ട കൂടലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചു. കൂടല്‍ സ്റ്റേഷനിലെ ഷാഫി, അരുണ്‍ എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനം ഓവര്‍ടേക്ക് ചെയ്ത തര്‍ക്കം പരിഹരിക്കാന്‍ എത്തിയപ്പോഴാണ് രാജീവന്‍ പൊലീസുകാരെ മര്‍ദ്ദിച്ചത്. രാജീവന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സ്വദേശികളായ അമ്മയെയും, മകനെയും അക്രമിച്ചത് തടയുകയായിരുന്നു പൊലീസ്.