യന്ത്രം തകരാറിലായി; വേട്ടെണ്ണൽ മാറ്റിവെച്ചു: റീ പോളിംഗ് നടത്തും


തിരൂരങ്ങാടി: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി നഗരസഭയിലെ 34 > o ഡിവിഷനിലെ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് ഇവിടത്തെ വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകി.
ഒന്നാം നമ്പർ ടേബിളിൽ ഈ ഡിവിഷനിലെ വോട്ട് എണ്ണാനായി കാലത്ത് 10 നാണ് മെഷീൻ എത്തിച്ചത്. മെഷീൻ കൊണ്ടുവന്നുവെങ്കിലും ഓപ്പൺ ചെയ്യാനായില്ല.
തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിലാണ് വോട്ടെണ്ണൽ നടന്നത്. ഓരോ ഡിവിഷനുകൾ എണ്ണിത്തീർന്ന് 34ൽ എത്തിയപ്പോഴാണ് യന്ത്രം പ്രവർത്തിക്കാതിരുന്നത്. ഉദ്യോഗസ്ഥർ ഏറെ ശ്രമിച്ചുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
തുടർന്ന് കൊണ്ടോട്ടിയിലായിരുന്ന മെക്കാനിക്കൽ എഞ്ചിനീയറെ വരുത്തി അയാൾ ഏറെനോക്കിയിട്ടും ശരിയായില്ല. പിന്നീട് ഉച്ചക്ക് ശേഷം മറ്റൊരു മെഷീൻ എത്തിച്ചു ഇതിലെ ചിപ്പ് മാറ്റിനോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.
സംഭവത്തെ തുടർന്ന് നാളെ(വെള്ളി) റീ പോളിംഗ് നടത്തും. ജാഫർ കുന്നത്തേരി (മുസ്ലിം ലീഗ്),രവീന്ദ്രൻ (ബി.ജെ.പി), അബ്ദുറഷീദ് തച്ചറപടിക്കൽ (സ്വത)എന്നിവരാണ് ഇവിടെ മത്സരിച്ചത്.