ഇതെന്ത് മറിമായം! ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വയോധികന് കിട്ടിയത് രണ്ടു പെട്ടിനിറയെ അഞ്ഞൂറിന്റെ നോട്ടുകള്‍


തിരുവനന്തപുരം: ആറ്റിങ്ങൽ മാമം ആറ്റിൽ രണ്ടു പെട്ടിനിറയെ പണം ഒഴുകിയെത്തി. സമീപവാസിയായ ബിനു കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു രണ്ടു കാർഡ്ബോർഡ് പെട്ടി നിറയെ പണം കിട്ടിയത്. രണ്ടു പെട്ടിയിലും അഞ്ഞൂറിന്റെ നോട്ടുകളായിരുന്നു.
സംഭവം അറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്ത് എത്തി. ചൊവ്വാഴ്ച രാവിലെയാണ് നദിയിൽ രണ്ടു ബോക്സുകൾ ഒഴുകിയെത്തിയത്. തുടർന്ന് ബിനു പെട്ടികൾ കരയ്ക്കടുപ്പിക്കുകായയിരുന്നു. തുറന്നു നോക്കിയപ്പോഴാണ് ഒരു വശത്ത് മാത്രം പ്രിന്റ് ചെയ്ത 500ന്റേതെന്ന് തോന്നിപ്പിക്കുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
സിനിമ ചിത്രീകരണത്തിനായി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച നോട്ടുകളായിരുന്നു ഇവ. ഒരു വശത്ത് ഫോര്‍ ഷൂട്ടിങ് ഒണ്‍ലി എന്ന് സീല്‍ ചെയ്തിട്ടുണ്ട്. നോട്ടുകെട്ടുകൾ കണ്ട് ആദ്യം ആശങ്ക തോന്നി ആറ്റിങ്ങൽ പൊലീസിനെ വിവരമറിയിച്ചു. ഈ പെട്ടികള്‍ നാട്ടുകാര്‍ പോലീസിന് കൈമാറുമെന്ന് അറിയിച്ചു.