രണ്ടാം സമ്മാനം കിട്ടി എന്നുള്ളത് ശരി തന്നെ; പേര് വിവരം പുറത്ത് വിടാൻ സാധിക്കില്ലെന്ന് ഉടമ; സമ്മാന അര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ കൈമാറി
1 min read

ഓണം ബമ്പര്‍ രണ്ടാം സമ്മാന അര്‍ഹമായ ടിക്കറ്റ് പാലാ കാനറാ ബാങ്ക് ശാഖയില്‍ കൈമാറി. പേര് വിവരം രഹസ്യമായി വെക്കണമെന്ന് ഉടമ ബാങ്കിനെ അറിയിച്ചു. ഇന്ന് രാവിലെയാണ് സമ്മാനർഹൻ ബാങ്കിലെത്തിയത്.
ലോട്ടറി ഏജന്റായ പാപ്പച്ചനാണ് മീനാക്ഷി ഏജന്‍സിയില്‍ നിന്ന് രണ്ടാം സമ്മാനം ലഭിച്ച TG 270912 എന്ന ടിക്കറ്റ് ഉള്‍പ്പെടെ വാങ്ങി വിറ്റത്. കൊല്ലം ജില്ലാ ഓഫീസില്‍ നിന്നാണ് മീനാക്ഷി ഏജന്‍സി ടിക്കറ്റ് വാങ്ങിയത്. പാലായിലെ വഴിയോര ലോട്ടറി കച്ചവടക്കാരന്‍ പാപ്പച്ചനാണെന്ന് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. പക്ഷേ ആര്‍ക്കാണ് ആ ടിക്കറ്റ് വിറ്റതെന്ന് പാപ്പച്ചന് ഓര്‍ത്തെടുക്കാൻ സാധിച്ചില്ല.
ഓണം ബംപര്‍ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ലഭിച്ചത്. TJ 750605 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. തിരുവനന്തപുരം പഴവങ്ങാടിയില്‍ ഭഗവതി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇന്നലെ വൈകിട്ടാണ് ടിക്കറ്റ് വിറ്റത്.