‘ചായക്ക് കടുപ്പമില്ല എന്നു വരെ പറഞ്ഞ് മര്‍ദ്ദനം’; കൊല്ലത്തെ അഭിഭാഷകയുടെ മരണം ഭര്‍തൃപീഡനം, ഭര്‍ത്താവ് അറസ്റ്റില്‍


ചടയമംഗലത്ത് അഭിഭാഷകയായ ഐശ്വര്യ ഉണ്ണിത്താന്‍ ആത്മഹത്യ ചെയ്തത് ഭര്‍തൃ പീഡനത്തെ തുടര്‍ന്നെന്ന് സൂചന. സംഭവത്തില്‍ ഐശ്വര്യയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണന്‍നായരെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐശ്വര്യയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാര കാര്യങ്ങള്‍ക്ക് പോലും ഇയാള്‍ ഐശ്വര്യയെ ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊടിയ പീഡനങ്ങളാണ് ഏല്‍ക്കുന്നത് എന്നും യുവതിയുടെ ഡയറിക്കുറിപ്പുകളിലുണ്ട്. . ജോലിക്ക് പോകാനും ഇയാള്‍ സമ്മതിച്ചിരുന്നില്ല.
ചായക്ക് കടുപ്പം കൂടിയതിന്റെ പേരില്‍ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നെന്ന് അമ്മയും ആരോപിച്ചിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണന്‍ നായര്‍ ഒളിവിലായിരുന്നു.
അറസ്റ്റിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ കണ്ണന്‍നായരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും.