തെരഞ്ഞെടുപ്പ് മത്സരം മുറുകുന്നതി നിടെ രണ്ട് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് സ്ഥാനാർത്ഥി കാമുകനൊപ്പം ഒളിച്ചോടി


കണ്ണൂരിൽ ബിജെപി സ്ഥാനാർത്ഥി കാമുകനൊപ്പം മുങ്ങി. രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയായ ഭർതൃമതിയാണ് മുൻ കാമുകനൊപ്പം സ്ഥലംവിട്ടത്.
കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ യുവാവിനൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. മാലൂർ പഞ്ചായത്തിലേക്കാണ് ഇരുപത്തി മൂന്നുകാരി മത്സരിക്കുന്നത്. യുവതിയുടെ ഭർത്താവ് തൊട്ടടുത്ത വാർഡിൽ മത്സരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ജില്ലയിൽ പര്യടനം നടത്തുന്ന ഘട്ടത്തിലാണ് സ്ഥാനാർഥി ഒളിച്ചോടിയത്. സ്ഥാനാർത്ഥിയുടെ അച്ഛൻ പേരാവൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
വിവാഹത്തിനുമുൻപ് യുവതി ബേഡഡുക്ക സ്വദേശിയുമായി പ്രണയത്തിലായിരുന്നു. നൃത്തം പഠിക്കാനായി പിലാത്തറയിൽ പോകുമായിരുന്ന കാലത്താണ് പ്രണയം തുടങ്ങിയത്. എന്നാൽ കാമുകൻ ജോലി ആവശ്യങ്ങൾ ക്കായി ഗൾഫിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായത്. കാമുകൻ മടങ്ങി വന്നതോടെ പ്രണയം പുനരാരംഭിച്ചു. ചില രേഖകള്‍ എടുക്കാന്‍ വീട്ടില്‍ പോകുന്നു എന്നായിരുന്നു ഭര്‍ത്താവിനോടും കുട്ടിയോടും പറഞ്ഞിരുന്നത്. യുവതി മടങ്ങി എത്താത്തതിനെ തുടർന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ഒളിച്ചോടിയ വിവരം അറിയുന്നത്. ബന്ധുക്കൾ യുവതിയോടും കാമുകനോടൊപ്പം ചർച്ചകൾ നടത്തിയെങ്കിലും ഇരുവരും വഴങ്ങാൻ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പിന് ഇനി നാലുനാൾ മാത്രം ബാക്കിയിരിക്കെ സ്ഥാനാർഥി ദമ്പതികളിലൊരാൾ ഒളിച്ചോടിയത് ബിജെപിയെ വെട്ടിലാക്കി.