NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം: രണ്ടാംഭർത്താവിന്റെ മകനായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

വയനാട്: മാനന്തവാടി തരുവണ പുലിക്കാട് സ്വദേശിനി മഫീദ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മഫീദയുടെ രണ്ടാം ഭര്‍ത്താവിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ പുലിക്കാട് യൂണിറ്റ് സെക്രട്ടറി ജാബിറിനെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

മഫീദ മണ്ണെണ്ണ ഒഴിച്ച് ശരീരത്തില്‍ തീ കൊളുത്തുമ്പോള്‍ സാക്ഷിയാവുകയും തടയുന്നതിന് പകരം ബാക്കി കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് ജാബിര്‍ പറയുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

പ്രത്യേക അന്വേഷണ സംഘം തലവനായ മാനന്തവാടി സി ഐ എം.എം അബ്ദുൽ കരീമിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ജാബിറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജാബിറിനെതിരെ പൊലീസ് നടപടി വന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ താല്‍കാലികമായി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയതായി ഡിവൈഎഫ്‌ഐ പുലിക്കാട് യൂണിറ്റ് പ്രസിഡന്റ് അറിയിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഫീദ സെപ്റ്റംബര്‍ രണ്ടിനാണ് മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *